കുറ്റ്യാടി: ഡൽഹി അതിർത്തികളിൽ പോരാടുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ കുറ്റ്യാടിയിൽ പറഞ്ഞു.

അന്നം തരുന്ന കൈകളെ തട്ടി മാറ്റുന്നത് ആരുടെ നിർദേശപ്രകാരമാണെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും ഭരണാധികാരികൾക്ക് ജനാധിപത്യ ബോധം നഷ്ടപെട്ടാൽ ജനങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.