കോഴിക്കോട്: 5. 9 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ബേപ്പൂർ മറീന ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കാപ്പാട് ഗ്രീൻ കാർപെറ്റ് പ്രവൃത്തിയ്ക്ക് ഒരു കോടിയും വാഗ്ഭടാനന്ദ പാത വികസനത്തിന് 2.8 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. കെ. സി മമ്മദ് കോയ എം. എൽ. എ, ഹാർബർ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർ ജയദീപ്, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, ഡി. ടി. പി. സി സെക്രട്ടറി സി.പി. ബീന തുടങ്ങിയവർ പങ്കെടുത്തു.