1234
കുറ്റ്യാടി മരുതോങ്കര റോഡിലെ വ്യാപാര സ്ഥാപങ്ങളുടെ പിന്നിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കൾ.

കുറ്റ്യാടി: പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം നടപ്പിലാക്കാൻ സർക്കാർ ശക്തമായ നിയമം പ്രാബല്യത്തിൽ വരുത്തിയെങ്കിലും മലയോര പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും, പാതയോരങ്ങളിലും നിർചാലുകളിലും പ്ലാസ്റ്റിക്ക് അവശിഷ്ട മാലിന്യങ്ങൾ പതിവ് കാഴ്ചകളാകുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് പല പഞ്ചായത്തുകളിലും പ്ലാസ്റ്റിക്ക് മാലിന്യ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങൾ ഏർപെടുത്തിയിരുന്നു. എന്നാൽ

കൊവിഡിന് ശേഷം ഇത്തരത്തിലുള്ള പദ്ധതികളൊന്നും പ്രാവർത്തികമാകുന്നില്ല.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്ന് കീഴിൽ കോതോടിൽ പ്രവൃത്തിക്കുന്ന പാസ്റ്റിക്ക് ശുചീകരണ പ്ലാന്റും, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മറ്റൊരെണ്ണവും മാത്രമാണ് നിലവിൽ ഉള്ളത്. പാതയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കൂടുകളിൽ മാലിന്യ വസ്തുക്കൾ നിറഞ്ഞ് പുറത്തേക്ക് വീഴുന്നത് കാരണം പരിസരങ്ങളിൽ ക്ഷുദ്രജീവികളും മറ്റും പെരുകാൻ കാരണമായിട്ടുണ്ട്. ഇത് കാൽനട യാത്രക്കാർക്ക് അപകട സാഹചര്യം ഒരുക്കുകയാണ്.