വടകര: ഐ. എച്ച് .ആർ. ഡിയുടെ കീഴിലെ വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജനുവരി നാലിന് രാവിലെ 10 മണിയ്ക്കാണ് ഇന്റർവ്യു. നിശ്ചിത യോഗ്യത പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരെ മാത്രമേ ഇന്റർവ്യുവിനു പരിഗണിക്കുകയുള്ളു. എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. തസ്തിക, യോഗ്യത എന്നീ ക്രമത്തിൽ: ഡെമോൺസ്‌ട്രേറ്റർ (മെക്കാനിക്കൽ) മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എൻജിനിയറിംഗ് ഡിപ്ലോമ, ഡെമോൺസ്‌ട്രേറ്റർ (മെഡിക്കൽ), ഡെമോൺസ്‌ട്രേറ്റർ (കമ്പ്യൂട്ടർ) പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എൻജിനിയറിഗ് ഡിപ്ലോമ / ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം, കമ്പ്യൂട്ടർ പ്രോഗ്രാമർ ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സ്സി കമ്പ്യൂട്ടർ സയൻസ്. വിശദ വിവരങ്ങൾക്ക് 0496 2524920.