1
robery

കോഴിക്കോട്: പട്ടാപ്പകൽ പന്തീരാങ്കാവിലെ കെ.കെ ജുവലറിയിൽ നിന്ന് മൂന്നര പവൻ സ്വർണ്ണമാലകളുമായി രണ്ട് യുവാക്കൾ ബൈക്കിൾ രക്ഷപ്പെട്ട സംഭവത്തിൽ കേസ് അന്വേഷണം എങ്ങുമെത്തയില്ല. മോഷണം നടന്നിട്ട് രണ്ടാഴ്ചയോളമായെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.

കേസ് അനേഷണം പന്തീരാങ്കാവ് പൊലീസിൽ നിന്ന് മാറ്റി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കാമറകളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ലാത്തതും രണ്ടു പേരും ഹെൽമെറ്റ് ധരിച്ചതുമാണ് പ്രശ്നമായത്.

ഡിസംബർ 21 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണക്കട് റോഡിൽ പ്രവർത്തിക്കുന്ന ജുവലറിയിൽ രണ്ട് യുവാക്കൾ കുട്ടികൾക്കുള്ള സ്വർണ്ണമാല വേണമെന്ന ആവശ്യമായി എത്തിയത്. കടയിൽ ജീവനക്കാരൻ ഉച്ചഭക്ഷണം കഴിക്കാൻ പോയത് കാരണം ഉടമ തനിച്ചായിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് കടയിൽ കയറിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്ക് ഓഫ് ചെയ്യാതെ കടയുടെ മുന്നിൽ തന്നെ നിന്നു.

യുവാക്കൾക്ക് തിരക്കായിരിക്കുമെന്നാണ് ഉടമ കരുതിയത്.മാലകൾ ഓരോന്നായി എടുത്ത് മുന്നിൽ ഇട്ട്കൊടുക്കുന്നതിടയിൽ 12ഉം 16ഉം ഗ്രാം തൂക്കമുള്ള രണ്ട് മാലകളുമായി ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.