കുറ്റ്യാടി: മരുതോങ്കര പാറ ഭാഗത്തിനു സമീപം ആൾ താമസമില്ലാത്ത പറമ്പിലെ പൊട്ട കിണറ്റിൽ വീണ രണ്ട് തെരുവ് നായ്ക്കളെ കുറ്റ്യാടി ദുരന്തനിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൊടുവിലാണ് നായ്ക്കളെ രക്ഷപെടുത്തിയത്. ദുരന്തനിവാരണ സേന ചെയർമാൻ നരയൻങ്കോട്ട് ബഷീർ, ഫൈസൽ ടി.കെ.വി, ജാഫി മണ്ണുർ ,ജൈസൽമണ്ണൂർ, സുഹൈൽ, സുധീർ വളപ്പൻ എന്നിവർ നേതൃത്വം നൽകി.