കോഴിക്കോട്: മംഗലാപുരം - നാഗർകോവിൽ - മംഗലാപുരം സ്പെഷ്യൽ ഡേ ട്രെയിൻ 6ന് ഓടിത്തുടങ്ങും. റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ പ്രവേശനമുണ്ടാവൂ.
രാവിലെ 7.20ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55 ന് തിരുവനന്തപുരത്തും 11.20 ന് നാഗർകോവിൽ ജംഗ്ഷനിലും എത്തും. കോഴിക്കോട് (11.07-11.10), തൃശൂർ (2.33-2.36), എറണാകുളം ജംഗ്ഷൻ (4.20- 4.26) എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകൾ.
നാഗർകോവിലിൽ നിന്നുള്ള സർവീസ് 7 മുതലാണ്. പുലർച്ചെ രണ്ടിന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരം (3.30 - 3.35), എറണാകുളം ജംഗ്ഷൻ (7.45 - 7.50), തൃശൂർ (9.05), കോഴിക്കോട് (12.35) സ്റ്റേഷനുകൾ പിന്നിട്ട് വൈകിട്ട് ആറിനാണ് മംഗലാപുരത്ത് എത്തുക.