വടകര: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ കാർത്തികപ്പള്ളി റോഡിനു സമീപം മണ്ട പോയ തെങ്ങ് അപകടഭീക്ഷണി ഉയർത്തുന്നു. സ്വകാര്യ കെട്ടിടത്തിനോടു ചേർന്ന സ്ഥലത്താണ് ഏതു നിമിഷവും വീഴാൻ സാദ്ധ്യതയുള്ള തെങ്ങുള്ളത്. പുത്തലത്ത് പൊയിൽ, മുയിപ്ര, കുറിഞ്ഞാലിയോട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതും ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെയാണ്. തെങ്ങ് മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.