നന്മണ്ട: എളിമ്പിലാശേരി താഴം - നേഷനൽ റോഡിലെ കണ്ടോത്ത് കണ്ടി ക്വാറിക്ക് സമീപം സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചത് നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം ക്വാറിക്ക് സമീപത്തെ വീട്ടിൽ അതിഥിയായി എത്തിയ രാമല്ലൂർ സ്വദേശിനിയായ വീട്ടമ്മക്ക് കല്ലേറിൽ പരുക്കേറ്റു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
എക്സൈസ് പൊലീസ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് നിലച്ചതാണ് സാമൂഹിക വിരുദ്ധരുടെ ശല്യത്തിനു കാരണമാകുന്നത്. ക്വാറിക്ക് സമീപത്തെ മദ്യവിൽപ്പന തടയണമെന്ന് മദ്യ നിരോധന സമിതി നേഷനൽ യൂനിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.