പേരാമ്പ്ര: ഇരുപത്തിനാലര കോടി രൂപ ചെലവിൽ വീതി കൂട്ടി നവീകരിച്ച പേരാമ്പ്ര - ചാനിയംകടവ് റോഡ് ഉദ്ഘാടനം 9ന് എരവട്ടൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചെയർമാൻ, വാർഡ് മെമ്പർ കെ.കെ.പ്രേമേൻ കൺവീനറായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ലിസി, പഞ്ചായത്ത് മെമ്പർ കെ. നമ്പീസ, കെ.പി. ഗോപി, കെ.വി. വത്സൻ നായർ, കെ.സി. ബാലകൃഷ്ണൻ, ടി.എം. ബാലകൃഷ്ണൻ, കെ. രാമകൃഷ്ണൻ, ഇ.എം.ബാബു എന്നിവർ പ്രസംഗിച്ചു.