വടകര: ഏറാമല സഹകരണ ബാങ്കിന്റെ വർഷത്തെ വാർഷിക ജനറൽബോഡി യോഗം ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പുതിയ വർഷത്തിൽ 200 കോടി രൂപ വായ്പ നൽകുമെന്നും, അതിൽ 100 കോടി കൃഷി,തൊഴിൽ, ടൂറിസം എന്നീ മേഖലയ്ക്ക് മാത്രമായിരിക്കുമെന്നും ചെയർമാൻ മനയത്ത് ചന്ദ്രൻ അറിയിച്ചു.
തൊഴിലിൽ വൈദഗ്ദ്യം നേടുന്നതിനും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാനും പരിപാടിയുണ്ട്. മെമ്പർമാർക്ക് 25% ഡിവിഡന്റ് നൽകാനും യോഗ തീരുമാനമായി. മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ മാനേജർ ടി.കെ.വിനോദൻ, ഒ.മഹേഷ്‌കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും, ഇ.പി ബേബി നന്ദിയും പറഞ്ഞു