രാമനാട്ടുകര: ജനങ്ങൾ തിങ്ങി പാർക്കുന്ന തോട്ടുങ്ങൽ സി.കെ സൈക്കിൾ മാർട്ടിനു സമീപം പെട്രോൾ പമ്പ് നിർമ്മിക്കുന്നതിനെതിരെ പരിസരവാസികളുടെ പ്രതിഷേധം .പെട്രോൾ പമ്പ് വിരുദ്ധ ജനകീയ സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പരിസ്ഥിതി പ്രവർത്തകൻ ടി.കെ.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ നശിപ്പിക്കുന്നതും സമീപത്ത് പാർക്കുന്ന വീട്ടുകാരുടെ ജീവനും ഭീഷണിയാവുന്നതുമായ പെട്രോൾ പമ്പ് നിർമാണത്തിൽ നിന്നും ബന്ധപെട്ടവർ പിൻമാറണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. സമരസമിതി വൈസ് ചെയർമാൻ പി.കെ പ്രഷികുമാർ അദ്ധ്യക്ഷത വഹിച്ചു .സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു . നിയമ വിരുദ്ധമായും മാനണ്ഡങ്ങൾ പാലിക്കാതെയുമുള്ള പെട്രോൾ പമ്പ് നിർമാണത്തിനെ ജനകീയ സമരങ്ങളിലൂടെയും നിയമപരമായും നേരിടുമെന്ന് സമര സമിതി അറിയിച്ചു നഗരസഭാ കൗൺസിലർമാരായ കെ ജയ്സൽ, ആർ.കെ റീന ,പറമ്പൻ ബഷീർ, കെ.സി രവീന്ദ്രനാഥ് (റെയ്‌സ്) ഡോ. കെ.എം മുഹമ്മദ് ( പുഴയോരം റസിഡൻസ് ) വിവിധ രാഷ്ട്രിയ പാർട്ടികളെ പ്രതിനിധീകരിച്ച് എ.എം ഷാജി ,പി ഷാജി ,സി.പി മുഹമ്മദ് കോയ, കെ.പി രവികുമാർ, പി .പി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കൺവീനർ അനീസ് തോട്ടുങ്ങൽ സ്വാഗതവും ഇഖ്ബാൽ കല്ലിങ്ങൽ നന്ദിയും പറഞ്ഞു.