lockel
പ്രതിഷേധ ധർണ്ണ

ഫാറൂഖ് കോളേജ് : ഇരുട്ടിന്റെ മറവിൽ ഫാറൂഖ് കോളേജ് പരിസരത്ത് ജാഗ്രതാ സമിതി പ്രവർത്തകർ നട്ടു വളർത്തിയ തണൽ മരം മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചു. രണ്ട് വർഷം മുൻപ് പാതയോരത്ത് തണൽ ലഭിക്കണമെന്ന ഉദ്ദേശത്തോടെ പരിസരത്തെ റസിഡന്റ്‌സ് കൂട്ടായ്മകളുടെയും വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെയും സഹായത്തോടെ നട്ടു വളർത്തിയ രണ്ടാൾ ഉയരത്തിൽ പൊങ്ങിയ തണൽ മരമാണ് സാമൂഹ്യ ദ്രോഹികൾ മുറിച്ചു കളഞ്ഞത്. മുറിച്ചു മാറ്റിയ സ്ഥലത്ത് പകരം വൃക്ഷത്തൈകൾ നട്ടുവളർത്തുമെന്നു പ്രതിഞ്ജയെടുത്ത പ്രവർത്തകർ ഇത്തരം അക്രമം കാണിച്ചവരുടെ മനസ്സിൽ നന്മയുടെ വെളിച്ചമുണ്ടാവാൻ മെഴുകുതിരികൾ തെളിയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ജാഗ്രതാ സമിതി ചെയർമാൻ ഷിറാസ് കുണ്ടുകുളം, കൺവീനർ അൽത്താഫ് പമ്മന , റെയ്‌സ് പ്രസിഡന്റ് ബഷീർ പറമ്പൻ , സാമൂഹ്യ പ്രവർത്തകരായ അംജദ് ഹുസൈൻ , രവീന്ദ്രനാഥൻ കാർലാട്ട് , ടി.കെ.മാധവൻ , സുന്ദർ രാജ് രാമനാട്ടുകര എന്നിവർ സംസാരിച്ചു.