s
കാട് കയറി അപകട ഭീഷണിയിലായ തൊട്ടിൽപ്പാലം- വയനാട് ചുരം പാത

കുറ്റ്യാടി: അന്തർ സംസ്ഥാന പാതയായ തൊട്ടിൽപ്പാലം, വയനാട് ചുരം പാതയുടെ ഇരുവശത്ത് നിന്നും വളർന്ന് കയറിയ കാട് വാഹനയാത്ര ദുഷ്കരമാക്കുന്നു.

ദിവസേന നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഈ വഴി കർണ്ണാടക ഉൾപെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്നത്. ഒരേ സമയം എതിർദിശകളിൽ നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ മുന്നോട്ട് പോകുന്നത് ഏറെ അപകട ഭീഷണി കടന്നാണ്. റോഡിന്റെ വീതി കുറവായതിനാൽ വാഹനങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചുരം റോഡിന്റെ ഒരു വശത്തെ മണ്ണ് നീക്കി ശുചീകരണം നടത്തിയിരുന്നെങ്കിലും കാട് വീണ്ടും പടർന്ന് പിടിക്കുകയായിരുന്നു.

ബന്ധപെട്ട അധികാരികളുടെ ശ്രദ്ധ എത്രയും പെട്ടെന്ന് പതിക്കുമെന്ന വിശ്വാസത്തിലാണ് വാഹന ജീവനക്കാരും നാട്ടുകാരും. നൂറ് കണക്കിന്ന് വാഹനങ്ങൾ കടന്ന് പോകുന്ന ചുരം റോഡിലെ കാട് ഉടൻവെട്ടി തെളിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ റോണി മാത്യു, റോബിൻ പൂതം പാറയും അധികൃതരോട് ആവശ്യപെട്ടു.