orkkattery
ഓർക്കാട്ടേരി ടൗണിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നു

വടകര: സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി കൈനാട്ടി മുതൽ നാദാപുരം വരെയുള്ള ടൗണുകളുടെ മുഖം മാറുന്നു. റോഡ് വീതി കൂട്ടുന്നതിനെ തുടർന്ന് അങ്ങാടികളിലെ കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ചു പുതുക്കി പണിയുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങളും മാറ്റിയിട്ടുണ്ട്.

ടൗണിലുള്ള വൈദ്യുതി കോൺക്രീറ്റ് പോസ്റ്റുകൾ മുഴുവനും മാറ്റി ഇരുമ്പു തൂണുകൾ സ്ഥാപിച്ചു. ഇവ ഉയരമുള്ള പോസ്റ്റുകളായതതിനാൽ കണ്ടയ്നർ ലോറികൾക്ക് വരെ യഥേഷ്ടം കടന്നു പോകാൻ സാധിക്കുന്നതാണ്. ഇതോടെ ചരക്ക് ലോറികൾ കടന്നു പോകുമ്പോൾ വൈദ്യുതിലൈൻ കുടുങ്ങി പൊട്ടിയുണ്ടാവുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകും.

അതേ സമയം ഓർക്കാട്ടേരി അങ്ങാടിയുടെ പിന്നാമ്പുറങ്ങളുടെ അവസ്ഥ പരിതാപകരമാണ്. പഴയ കെട്ടിടനിർമ്മാണത്തിലെ അവശിഷ്ടങ്ങൾ മിക്കതും ഇവിടങ്ങളിൽ തള്ളിയിരിക്കയാണ്. ഇതിനൊപ്പം പച്ചക്കറി, ഫ്രൂട്സ്, ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളിലെ മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്.