ഫറോക്ക് : കോഴിക്കോട് കോർപ്പറേഷൻ 46-ാം ഡിവിഷനിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ചെറുവണ്ണൂർ ചേറ്റുംകുഴിപാടം എം.എ ഖയ്യൂമിനെ അയൽവാസി വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. അയിലാസ് മൻസിലിൽ അബ്ദുവിനെതിരെ നല്ലളം പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പോസ്റ്റൽ വോട്ടിൽ കൃത്രിമവും കളളവോട്ടു ചെയ്തുവെന്നും ആരോപിച്ചു ഖയ്യൂമിന്റെ നേതൃത്വത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുളള പക വെച്ചായിരുന്നു ആക്രമണമെന്ന് ഖയ്യൂം പറയുന്നു.