കടലുണ്ടി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ഇൻസ്‌പയർ അവാർഡിന് അർഹരായ വിദ്യാർത്ഥികളെ കടലുണ്ടി പബ്ലിക് ലൈബ്രറി അനുമോദിച്ചു. മണ്ണൂർ കൃഷ്ണാ എ.യു.പിസ്കൂളിലെ സി.ശ്രാവണ, എം.അശ്വിൻ, ​എ.അജന്യ ജ്യോതിഷ് എന്നിവർക്കാണ് ഇൻസ്‌പയർ അവാർഡ് നേടിയത്.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ കാഷ് അവാർഡ് സമ്മാനിച്ചു. അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രേഷ്മ വെള്ളായിക്കോട്, പഞ്ചായത്ത് മെമ്പർ സി.എം.സതീദേവി, ലൈബ്രറി മുഖ്യ രക്ഷാധികാരി നജുമുൽമേലത്ത്, എം.വി.മുഹമ്മദ് ഷിയാസ്, വിനു കടക്കാട്, എം.സി.സെയ്ത് പാഷ എന്നിവർ പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി പ്രേംനാഥ് പച്ചാട്ട് ഓൺലൈനിൽ ആശംസയർപ്പിച്ചു. കൃഷ്ണദാസ് വല്ലാപ്പു ന്നി നാടൻപാട്ട് അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി യൂനസ് കടലുണ്ടി സ്വാഗതവും ലൈബ്രറി റിസർച്ച് ഗൈഡ് ഒ.അക്ഷയ കുമാർ നന്ദിയും പറഞ്ഞു.