covid

കോഴിക്കോട് : ജില്ലയിൽ 481പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 459 പേർക്കാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ രണ്ടു പേർക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 4026 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.94 ശതമാനം. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 373 പേർ കൂടി രോഗമുക്തരായി.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 8, (പുതിയങ്ങാടി, കല്ലായി, എലത്തൂർ, ചേവായൂർ),ചേളന്നൂർ 1,ചെറുവണ്ണൂർ. ആവള 1, ഏറാമല 1,കടലുണ്ടി 1, ചെങ്ങോട്ടുകാവ് 1, ചാത്തമംഗലം 1, വേളം 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 87 (തൊണ്ടയാട്, മീഞ്ചന്ത, എലത്തൂർ, പൊക്കുന്ന്, പന്നിയങ്കര, ചേവായൂർ, കല്ലായി, നടക്കാവ്, എരഞ്ഞിപ്പാലം, ബേപ്പൂർ, കോട്ടൂളി, മാങ്കാവ്, കാരപ്പറമ്പ്, പട്ടേൽത്താഴം, ബിലാത്തിക്കുളം, മൂഴിക്കൽ, മലാപ്പറമ്പ്, മേരിക്കുന്ന്, അരക്കിണർ, തിരുവണ്ണൂർ, പുതിയറ, വെസ്റ്റ്ഹിൽ, കുതിരവട്ടം, കൊമ്മേരി), പെരുവയൽ 35, നരിപ്പറ്റ 30, വാണിമേൽ 19, ഫറോക്ക് 18, എടച്ചേരി 17, ഓമശ്ശേരി 17, കായക്കൊടി 16, കുറ്റ്യാടി 13, മരുതോങ്കര 13, അഴിയൂർ 12, ഒളവണ്ണ 12, ചേളന്നൂർ 8, കാവിലുംപാറ 8, അരിക്കുളം 7, ചങ്ങരോത്ത് 7, ചെങ്ങോട്ടുകാവ് 7, രാമനാട്ടുകര 7, താമരശ്ശേരി 7, കക്കോടി 6, കുന്നുമ്മൽ 6, വില്ല്യാപ്പളളി 6, കൊയിലാണ്ടി 5, കടലുണ്ടി 5, നാദാപുരം 5, വടകര 5.