കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ കെ.എച്ച്.ആർ.എസിനു കീഴിൽ പ്രവർത്തനമാരംഭിക്കുന്ന എം.ആർ.ഐ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഓൺലൈൻ വഴി നിർവഹിക്കും. എ.പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 5. 96 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സ്‌കാനർ സ്ഥാപിച്ചിട്ടുള്ളത്.