കോഴിക്കോട് : മർകസു സഖാഫത്തി സുന്നിയ്യയുടെ അന്താരാഷ്ട്ര ദേശീയ പദ്ധതികളുടെ സംയുക്ത ഓഫീസ് സമുച്ചയമായി 'ദിവാൻ" എന്ന പേരിൽ നാലു നില കെട്ടിടം പണിയും. സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലം തങ്ങളുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന സമുച്ചയത്തിൽ മർകസിന്റെ സെൻട്രൽ ഓഫീസിനു പുറമെ നൂറോളം ഡിപ്പാർട്‌മെന്റുകളുടെ കേന്ദ്ര ഓഫീസുകളാണ് പ്രവർത്തിക്കുക. അന്താരാഷ്ട്ര കോൺഫറൻസ് ഹാൾ, ഇന്റർനാഷണൽ സ്റ്റുഡിയോ തുടങ്ങിയവയുമുണ്ടാവും.
മർകസ് മസ്ജിദുലിന് സമീപം നിർമിക്കുന്ന കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെയായിരുന്നു തുടക്കം. സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം , സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി.പി ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു.