കുറ്റ്യാടി: വേളം മണിമലയിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. മണിമലയിലെ റോഡ് പണിക്ക് ആവശ്യമായ മണ്ണുമായി പള്ളിയത്ത് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പർ ലോറിയാണ് മഞ്ഞപള്ളിക്ക് സമീപം നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തല കിഴായി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ കൊമ്മോട്ട് ശശിധരൻ (51) നും സഹായി ചാലിൽ മീത്തൽ അശോകനും(49)തലക്കും കാലിനും പരിക്കേറ്റ ഇരുവരെയും മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.