കൊളത്തറ: ശിവദാസ് സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായ പി.സി.രാജൻ, പ്രേമലത തെക്കുവീട്ടിൽ, പി.ഷീബ എന്നിവർക്ക് സ്വീകരണം നൽകി.

'കാർഷിക ബിൽ' എന്ന വിഷയത്തിൽ സെമിനാറും ഒരുക്കി. സുജ കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
പ്രസിഡന്റ് സുരേശൻ പറന്നാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ പുല്ലോട്ട് ബാലകൃഷ്ണൻ, ഷീബ സുരേശൻ എന്നിവർ ആശംസയർപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി രജിത് മുല്ലശ്ശേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പി.വിനയൻ നന്ദിയും പറഞ്ഞു.