തിരുവമ്പാടി: സ്വതന്ത്ര കർഷക കൂട്ടായ്മയായ കർഷകശബ്ദത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി.
ചടങ്ങ് വയനാട് ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കാണ് സ്വീകരണം നൽകിയത്. കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കൽപ്പക, അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, കെ.ടി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ, തിരുവമ്പാടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് അംഗം കെ.എം മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, വി.പി.ജമീല എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.