കോഴിക്കോട്: ജില്ലയിൽ രണ്ട് പേർക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് സ്വദേശികളായ 36 കാരനും രണ്ടര വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇരുവരും ലണ്ടനിൽ നിന്ന് എത്തിയത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് കാര്യമായ രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. പി.സി.ആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിൽ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്.

അതിതീവ്ര വൈറസിന്റെ മാർഗ നിർദ്ദേശങ്ങൾ വന്നതിന് ശേഷമാണ് ഇവരെത്തിയത്. ഇരുവരും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. നിലവിൽ കൊവിഡ് ബാധിതർക്ക് നൽകിവരുന്ന പരിചരണമാണ് ഇവർക്കും നൽകുന്നത്.