കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന് ഉപയോഗത്തിലേക്കായി വാങ്ങിയ 65 ഇലക്ട്രിക്കൽ വാഹനങ്ങളിൽ വയനാട് ജില്ലയിലേക്ക് അനുവദിച്ച 3 ടാറ്റ നിക്സൺ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നിർവഹിക്കും. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതിന്റെയും ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയത്.
വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പന്നിയോറ, പിണങ്ങോട്, പിണങ്ങോട് മുക്ക് , കളരി വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടൽ, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂർ, പാതിരി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.