കോഴിക്കോട്: മെമു പാസഞ്ചർ ട്രെയിൻ സർവീസിന് അനുമതി നൽകാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ മെമു പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ സന്നദ്ധമാണെന്നാണ് അറിയിച്ചത്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം മെമു പാസഞ്ചർ പകൽ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, സിനിമശാലകൾ എന്നിവയെല്ലാം തുറന്ന സാഹചര്യത്തിൽ റെയിൽവേ നോഡൽ ഓഫീസർ കൂടിയായ ചീഫ് സെക്രട്ടറി ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേയോട് ആവശ്യപ്പെടണമെന്ന് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ.എ.വി.അനൂപ്, കേരള റീജ്യണൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, സെക്രട്ടറിമാരായ പി.ഐ.അജയൻ, സൺ ഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു.