കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രതിനിധികൾക്കായി മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളിൽ ഒരുക്കിയ നേതൃസംഗമം ജില്ലാ സെക്രട്ടറി വി.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസീൽ മദനി കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നൂറുദ്ദീൻ സ്വലാഹി, സംസ്ഥാന നിർവാഹക സമിതി അംഗം അസ്ഹർ അബ്ദുൽ റസാഖ് എന്നിവർ അതിഥികളായിരുന്നു. എ.പി. മുനവർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സി.വി. കാബിൽ, സുഹൈൽ കല്ലായി, റഷീദ് അത്തോളി, റൂഫൈദ് തോരായി, ഷാബിൻ മദനി പാലത്ത്, സി.വി. യാസീൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
മണ്ഡലം തലങ്ങളിൽ ഏപ്രിൽ പത്തോടെ ആരംഭിക്കുന്ന സി.ആർ.ഇ തുടർ മതവിദ്യാഭ്യാസ പദ്ധതി, ഏരിയ മീറ്റുകൾ, ശാഖാ സംഗമങ്ങൾ തുടങ്ങിയവയ്ക്ക് രൂപം നൽകി.