ചേളന്നൂർ: ചുറ്റുമുള്ളത് കണ്ണു തുറന്നു കണ്ട്, സഹജീവിസ്‌നേഹം പ്രസരിപ്പിക്കുന്നതാണ് യഥാർത്ഥ ആത്മീയതയെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ ഷൗക്കത്ത് കാരമട പറഞ്ഞു.
മൊകവൂർ പി.എൻ. ദാസ് സ്മാരക റീട്രീറ്റ് സെന്ററിൽ സുഭാഷിതങ്ങൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഡയക്ടർ ഷാജുഭായ് പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. രാമചന്ദ്രൻ, പത്മനാഭൻ മൊകവൂർ എന്നിവർ സംസാരിച്ചു.
പ്രഭാഷണ പരമ്പര ഞായറാഴ്ച വരെയുണ്ടാവും. സമാപിക്കും.