jumpori
ജംപോരി കലോത്സവ ലോഗോ നടി മഞ്ജുവാര്യർ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ലോകമെമ്പാടുമുളള മലയാളികൾക്കായി സംഘടിപ്പിക്കുന്ന ജംപോരി ഡിജിറ്റൽ കലോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കമാവും. കലാ-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ളോബൽ മലയാളി അസോസിയേഷൻ ഫോർ ആർട്ട് ആൻഡ് കൾച്ചർ (ജിമാക്) ആണ് സമ്പൂർണ ഓൺലൈൻ കലോത്സവമായി ജംപോരി സംഘടിപ്പിക്കുന്നത്.

ജംപോരി കിഡ്സ് (3 മുതൽ 5 വയസ് വരെ), ജംപോരി ജൂനിയർ (6 മുതൽ 9 വയസ് വരെ), ജംപോരി സീനിയർ (10 മുതൽ 12 വയസ് വരെ), ജംപോരി ടീൻ (13 മുതൽ 15 വയസ് വരെ), ജംപോരി സൂപ്പർ സീനിയർ (16 മുതൽ 17 വയസ് വരെ), ജംപോരി യൂത്ത് (18ന് മുകളിൽ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഫെസ്റ്റിവൽ ചെയർമാൻ. കലോത്സവ ലോഗോ പ്രകാശനം നടി മഞ്ജുവാര്യരും വെബ്സൈറ്റ് ഉദ്ഘാടനം നടൻ നിവിൻ പോളിയും നിർവഹിച്ചു. മാർച്ച് 10ന് കലോത്സവം സമാപിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 15 വരെ പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 9745109003, 9745209003 നമ്പറുകളിൽ ബന്ധപ്പെടുക. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം താമസ സ്ഥലത്ത് നിന്ന് പരിപാടികൾ റെക്കോഡ് ചെയ്ത് അയക്കാമെന്ന് ജിമാക് പ്രസിഡന്റ് വി.വിജേഷും സെക്രട്ടറി എ.കെ.നൗഷാദും പറഞ്ഞു.