കോഴിക്കോട്: ജില്ലയിൽ ഇന്നലെ 426 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 405 പേർ രോഗബാധിതരായി. 5592 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 7.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 655 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
സമ്പർക്കരോഗികൾ കൂടുതലുള്ളത് കോഴിക്കോട് കോർപ്പറേഷൻ പ്രദേശങ്ങളിലാണ്.114 പേർ. ഒളവണ്ണ - 29 പയ്യോളി - 20 വടകര - 13 മരുതോങ്കര - 10 മാവൂർ - 10. രോഗബാധിതരായി 5725 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 64 പേർ മറ്റ് ജില്ലകളിലും ചികിത്സയിലുണ്ട്.