img20210105
വയോജനങ്ങൾക്കുള്ള കട്ടിൽവിതരണം മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 150 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. അഗസ്ത്യൻമുഴി താഴേക്കോട് യു.പി സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി.ബാബു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ജോഷില, എം.ടി.വേണുഗോപാലൻ, എ.അബ്ദുൽ ഗഫൂർ, അബൂബക്കർ, എ.കല്യാണിക്കുട്ടി, എം.കെ.യാസർ, മുഹമ്മദ് അബ്ദുൽ മജീദ്, അശ്വതി സനൂജ് എന്നിവർ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ പത്മാവതി നന്ദിയും പറഞ്ഞു.