park
വടകര - നാദാപുരം റോഡിൽ വാഗ്ഭടാനന്ദ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

വടകര: സാമൂഹിക പരിഷ്‌കർത്താവ് വാഗ്ഭടാനന്ദന്റെ സ്മരണയ്ക്കായി ടൂറിസം വകുപ്പ് നിർമ്മിച്ച വാഗ്ഭടാനന്ദ പാർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിച്ചു. 2. 8 കോടി രൂപയുടെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റിയാണ് പൂർത്തിയാക്കിയത്.

ഓപ്പൺ ജിം, ബാഡ്മിന്റൺ കോർട്ട്, കിയോസ്‌കുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട് പാർക്കിൽ. ചടങ്ങിൽ സി.കെ.നാണു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എൻ.എം.വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശൻ, വാർഡ് മെമ്പർ ബിന്ദു വള്ളിൽ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ടൂറിസം മേഖലാ ജോയിന്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന, പി.കെ.ദിവാകരൻ, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു. ​ടി.പി.ബിനീഷ്, യു.രഞ്ജിത്ത്, പി.വി. രാഘവൻ, ശ്രീധരൻ മടപ്പള്ളി, ജൗഹർ വെള്ളികുളങ്ങര, ടി.കെ.സജീവൻ, രാമചന്ദ്രൻ കൊയിലോത്ത്, ബാബു പറമ്പത്ത്, പ്രദീപ് കുമാർ പുത്തലത്ത്, എൻ.പി.ഭാസ്‌കരൻ എന്നിവർ സംബന്ധിച്ചു.