കോഴിക്കോട് : എലത്തൂർ നിയോജകമണ്ഡലത്തിലെ കുമ്മങ്ങോട്താഴം - പണ്ടാരപ്പറമ്പ് - പന്തീർപ്പാടം റോഡിൽ പെരുവട്ടിപ്പാറ മുതൽ പന്തീർപ്പാടം വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

നേരത്തെ കുമ്മങ്ങോട്ട്താഴം മുതൽ പെരുവട്ടിപ്പാറ വരെയുള്ള ഭാഗത്തിന് 2. 36 കോടി രൂപയുടെ പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ച് പ്രവൃത്തി ആരംഭിച്ചതാണ്. സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കി ടെൻഡർ നടപടി പൂർത്തീകരിക്കാനും പ്രവൃത്തി ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.