കോഴിക്കോട്: മെഡിക്കൽ കോളേജിന് മുന്നിൽ ശുചീകരണ തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ തൊഴിൽ മന്ത്രി ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ ജന.സെക്രട്ടറി എം.പി പത്മനാഭൻ ആവശ്യപ്പെട്ടു. അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ 65ാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ദിനേശ്‌ പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ടി. ഇന്ദിര നിരാഹാരമിരുന്നു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന നിർവാഹക സമിതിയംഗം ദേവദാസ്‌ കുട്ടമ്പൂർ , കെ.ഡി.എഫ് (ഡി) ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ,ഐ.എൻ.ടി.യു.സി ജില്ലാ ജന.സെക്രട്ടറി എം.ടി സേതുമാധവൻ, കെ.വിജയ നിർമ്മല, പി.ഷാജി, കെ. മിനിത, ടി.സുഭിത, കെ.കെ.സരോജിനി എന്നിവർ പ്രസംഗിച്ചു.