കുറ്റ്യാടി: അടിത്തറ തകർന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിൽ
കാവിലുംപാറ പഞ്ചായത്തിലെ പൂതമ്പാറ ചുരണി, പക്രം തളം റോഡിലെ പാലം.
പാലത്തിന്റെ ഇരുവശങ്ങളിലെയും സംരക്ഷണഭിത്തിയുടെ അടിത്തറ തകർന്നിരിക്കുകയാണ്.
മഴക്കാലത്തെ മഴവെള്ള പാച്ചിൽ ഒഴുകിയെത്തുന്ന പാറ കൂട്ടങ്ങൾ ഭിത്തിൽ ഇടിക്കുന്നതിനാൽ സിമന്റും കരിങ്കല്ലുകളും ഒഴുകി പോയതോടെ ഇരുവശങ്ങളിലെയും അടിഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ മുകൾവശത്തെ പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പക്ഷേ സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ പാലത്തിനെ ബാധിക്കുമെന്നും, ഇനിയൊരു മഴക്കാലം താങ്ങാൻ പറ്റുമോ എന്ന സംശയത്തിലാണ് നാട്ടുകാർ.