നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികൾക്കായി 3 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. എടച്ചേരി - ഇരിങ്ങണ്ണൂർ റോഡ് - 28ലക്ഷം, ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് - 35 ലക്ഷം, മൊകേരി - കായക്കൊടി - പാലോളി - തൊട്ടിൽപ്പാലം റോഡ് - 17 ലക്ഷം, മൂന്നാം കൈ - കരിങ്ങാട് - കൈവേലി റോഡ് - 60 ലക്ഷം, ആ വടിമുക്ക് - മുടവന്തേരി റോഡ് - 8 ലക്ഷം, കുമ്പളച്ചോല -കമ്മായി - വാളൂക്ക് റോഡ് - 22 ലക്ഷം, കക്കട്ടിൽ - കൈവേലി റോഡ് - 3 ലക്ഷം, വിലങ്ങാട് - പാനോം -പുല്ലു വായ് റോഡ് - 5 ലക്ഷം, മുള്ളൻ കുന്ന് - കുണ്ടുതോട് - പി.ടി. ചാക്കോ റോഡ് - 50 ലക്ഷം, കല്ലാച്ചി-വാണിയൂർ റോഡ് - 10 ലക്ഷം, ചാത്തൻ ക്കോട്ട് നട - മുറ്റത്ത പ്ലാവ് - പശു ക്കടവ് റോഡ് - 23 ലക്ഷം, ട്രാൻ ഫോമർ മുക്ക് - നമ്പ്യാത്തൻ കുണ്ട് റോഡ് - 17 ലക്ഷം, പുറമേരി -വേറ്റുമ്മൽ റോഡ് - 50 ലക്ഷം, പുറമേരി - തുരുത്തി മുക്ക് റോഡ് - 6 ലക്ഷം, കച്ചേരി - വെള്ളൂർ - കോട്ടേമ്പ്രം റോഡ് - 5 ലക്ഷം, കായപ്പനച്ചി കുന്നു ചിറ- പുതിയങ്ങാടി റോഡ് - 8 ലക്ഷം, നാദാപുരം - പുളിക്കൂൽ - കുമ്മങ്കോട് റോഡ് -7 ലക്ഷം, പയന്തോങ്ങ് -ചിയ്യൂർ - നരിപ്പറ്റ റോഡ് - 3 ലക്ഷം, പാറക്കടവ് - പുളിയാവ് - ജാതിയേരി റോഡ് - 22 ലക്ഷം, തൊട്ടിൽപ്പാലം കുണ്ടുതോട് റോഡ് - 7 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.