നാദാപുരം: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം കേന്ദ്ര സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് എൽ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനുവരി 9ന് എടച്ചേരി ടൗണിൽ പ്രതിഷേധ സമര ജ്വാല സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

എൽ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീജ പാലപ്പറമ്പത്തിന് സ്വീകരണം നൽകി. എം. വേണുഗോപാലക്കുറുപ്പ്, ഇ.കെ. സജിത്കുമാർ, രവീന്ദ്രൻ പാച്ചാക്കര, കെ. രജീഷ്, പി.കെ. അശോകൻ, കെ.എം. നാണു, വള്ളിൽ പവിത്രൻ, ടി.കെ. ബാലൻ, ടി. പ്രകാശൻ, പി.പി. ശ്രീജ, കെ. നാരായണൻ, എം.പി നിർമല, ടി.പി വാസു, മനക്കൽ വേണു എന്നിവർ പ്രസംഗിച്ചു.