കോഴിക്കോട്: ജില്ലയിൽ ഇന്നലെ 729 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 690 പേരാണ് രോഗികളായത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും പോസിറ്റീവായി. 31 പേരുടെ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ 182 പേർക്ക് സമ്പർക്കത്തിലൂടെ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 6315 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.54 ശതമാനത്തിലേക്ക് ഉയർന്നു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 585 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. 5892 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. മറ്റു ജില്ലക്കാരായ 197 പേരും ജില്ലയിൽ ചികിത്സയിലുണ്ട്. 4370 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.20395 പേർ നിരീക്ഷണത്തിൽ കഴിയുന്നു.