കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ മാങ്കാവ് പട്ടേൽതാഴം പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പി.ടി,എ യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
വിദ്യാർത്ഥികൾക്ക് ലഭിക്കാത്ത സേവനങ്ങൾക്കു കൂടി ഫീസ് അടക്കണമെന്ന മാനേജ്മെന്റ് നിലപാട് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു പുറമെ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.