കോഴിക്കോട്: കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ബൈക്ക് മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ കെ.അജിത്ത് (21), എം.പി ഫാസിൽ (21) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിന് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട രണ്ട് മോട്ടോർ ബൈക്കുകളാണ് പ്രതികൾ കവർന്നത്. ഇന്നലെ കല്ലായി വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ അരുൺകുമാർ, ഉദയൻ, വിനിൽകുമാർ, ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.