കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയിലെ 2200 സഖാഫികളുടെ സനദ്‌ദാന സംഗമം മാർച്ച് 31, ഏപ്രിൽ 1 തിയതികളിൽ നടക്കും. മർകസ് കോൺഫറൻസ് ഹാളിൽ നടന്ന മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ഫത്താഹ് അവേലം, ശറഫുദ്ധീൻ ജമലുല്ലൈലി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എ.പി മുഹമ്മദ് മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, സ്വാലിഹ് ശിഹാബ് ജിഫ്രി, ഇബ്രാഹീം മാസ്റ്റർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, സി.പി മൂസ ഹാജി, ബി.പി സിദ്ധീഖ് ഹാജി, പി മുഹമ്മദ് യൂസുഫ് , മൊയ്‌തീൻ കുട്ടി ഹാജി, ഇ.കെ മുഹമ്മദ് കോയ സഖാഫി, സി പി ഉബൈദുല്ല സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.