കുറ്റ്യാടി: നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിൽ കേരളത്തിന്റെ പ്രതിനിധികളിൽ ഒരാളായി പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് കക്കട്ടിൽ കുളങ്ങരത്ത് ചേണികണ്ടി അബ്ദുൾ അസീസിന്റെ മകൾ ഫൈസ അബ്ദുൾ അസീസ്.
കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, നെഹ്രു യുവകേന്ദ്ര, നാഷനൽ സർവീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല യൂത്ത് പാർലിമെന്റിൽ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതാണ് ഫൈസ അബ്ദുൾ അസീസ് ഈ നേട്ടം കെെവരിക്കാൻ സാധിച്ചത്.
12,13 തീയതികളിൽ പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന മൂന്നു പേരിൽ ഒരാളാണ് ഫൈസ.
ദേശീയ യുവജന ദിനമായ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് യൂത്ത് പാർലിമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ എസ്.മുംതാസ്, കോട്ടയം ജില്ലയിലെ അർച്ചന പ്രകാശ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്. ഫൈസ അബ്ദുൾ അസീസ് ബി.എസ്.സി.സൈക്കോളജി ബിരുദധാരിയാണ്. ഹസീനയാണ് മാതാവ്.