മുക്കം: എം.എ.എം.ഒ കോളേജ് വനിതാക്ഷേമ വകുപ്പ് ദേശീയ വനിത കമ്മിഷന്റെ ധനസഹായത്തോടെ 'ലിംഗസമത്വം" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ വെബിനാർ ഒരുക്കി.
നാലു സെഷനിലായി നടന്ന വെബിനാറിൽ പ്രൊഫ.കെ.ടി. ഷംഷാദ് ഹുസൈൻ (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല), ഡോ. എ.പി.അബ്ദുള്ളക്കുട്ടി (നാഷണൽ ട്രെയ്‌നർ), ഡോ.പി. പ്രിയദർശിനി (പ്രോവിഡൻസ് വിമൻസ് കോളേജ്), അഡ്വ.വി.ടി.ഷീല എന്നിവർ സംസാരിച്ചു. സുഹൈമ സ്വാഗതവും സജിഷ നന്ദിയും പറഞ്ഞു.