cpm

 ഒന്ന് സി.പി.ഐയ്ക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിലെ എട്ട് സ്ഥിരംസമിതികളിൽ ഏഴെണ്ണത്തിന്റെയും അദ്ധ്യക്ഷസ്ഥാനംസി.പി.എമ്മിന്. ഒരു സമിതിയുടെ അദ്ധ്യക്ഷസ്ഥാനം സി.പി.ഐയ്ക്കാണ്. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ തവണ സി.പി.എമ്മിന് ആറു അദ്ധ്യക്ഷപദവിയായിരുന്നു. പാളയത്ത് നിന്ന് ജയിച്ച പി.കെ.നാസർ മാത്രമാണ് സി.പി.ഐ കൗൺസിലറെങ്കിലും എൽ.ഡി.എഫ് സ്വതന്ത്രൻ ജയിച്ച വെള്ളിമാടുകുന്ന് ഡിവിഷൻ സി.പി.ഐയുടെ സീറ്റാണെന്ന് പരിഗണിച്ച് രണ്ട് അംഗങ്ങളുള്ള ഘടകകക്ഷിയെന്ന നിലയിലാണ് അദ്ധ്യക്ഷസ്ഥാനം. സി.പി.ഐയെ കൂടാതെ എൻ.സി.പി, എൽ.ജെ.ഡി, ജനതാദൾ എസ്, ഐ.എൻ.എൽ എന്നിവയാണ് കൗൺസിലിൽ പ്രാതിനിധ്യമുള്ള എൽ.ഡി.എഫിലെ മറ്റു കക്ഷികൾ. ഈ പാർട്ടികൾക്കെല്ലാം ഓരോ അംഗം വീതമേയുള്ളൂ. കഴിഞ്ഞ കൗൺസിലിൽ സി.പി.ഐ യെ കൂടാതെ എൻ.സി.പിയ്ക്കും അദ്ധ്യക്ഷപദവി ലഭിച്ചിരുന്നു.

ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, പൊതുമരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കാര്യം എന്നിങ്ങനെ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഇതിൽ ധനകാര്യ സമിതിയുടെ ചുമതല ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിനാണ്.