കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.