news
എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ 5ഗഡു ക്ഷാമബത്തയും, ശമ്പള പരിഷ്‌ക്കരണവും നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ. കെ കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശൻ,​ എൻ .ടി ജിതേഷ്, ബി .എൻ ബൈജു, ടി .സിജു, മുരളീധരൻ കന്മന, മധു രാമനാട്ടുകര,രഞ്ജിത്ത് ചോമ്പാല, എൻ .പി രഞ്ജിത്ത്, കെ .വി രവീന്ദ്രൻ, പി .പി പ്രകാശൻ എലിസബത്ത് ടി ജേക്കബ്,​ സജീവൻ പൊറ്റക്കാട്, കെ.പി സുജിത, തുഷാര ആർ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.