കോഴിക്കോട്: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലയിൽ ഇന്ന് ഡ്രൈ റൺ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്സിൻ കുത്തിവെയ്ക്കുന്നതിന് മുമ്പുളള ഒരുക്കവും കുത്തിവെച്ചതിനു ശേഷമുളള നിരീക്ഷണവും എങ്ങനെയായിരിക്കുമെന്ന് മോക് ഡ്രിൽ മാതൃകയിൽ നടത്തുന്നതാണ് ഡ്രൈ റൺ.

ബീച്ച് ആശുപത്രി, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം , പുതിയാപ്പ, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഡ്രൈ റണ്ണിനായി ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.