ഫറോക്ക്: കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് മോട്ടോർ ആൻഡ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ഫറോക്ക് ടൗൺ യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഫറോക്ക് സെദീർ ഹാളിൽ നടന്ന യോഗത്തിൽ മജീദ് വെണ്മരത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ .ഭക്തവത്സലൻ , സി .വി അനിൽകുമാർ, എ. വി ജ്യോതീന്ദ്രൻ , വി .ടി ജയേഷ് , കെ. അബൂബക്കർ , കെ .ജയപ്രകാശൻ , പി .കെ .അസീസ്, പി .പി .സൈതലവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഒ .ഭക്തവത്സലൻ (പ്രസിഡന്റ് ), കെ .അബൂബക്കർ (വൈസ് പ്രസിഡന്റ്‌ ), വി .ടി ജിയേഷ് (സെക്രട്ടറി ), എ. വി ജ്യോതീന്ദ്രൻ (ജോ.സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.