കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച ആറ് പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, എം.എൽ.എ ഫണ്ട്, പ്രളയ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 25.5 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ കാരന്തൂർ കൊളായി സ്കൂൾ റോഡ്, പാറോക്കണ്ടിയിൽ പാട്യാടത്ത് റോഡ്, തിരുത്തിപള്ളി കല്ലറകോളനി റോഡ്, ഓവുങ്ങര തല്ലശ്ശേരി റോഡ്, തിരുത്തിപള്ളി പാത്ത് വേ, പടാളിയിൽ കലങ്ങോട്കുന്ന് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ, മെമ്പർമാരായ ജസീല ബഷീർ, ഷാജി ചോലക്കമീത്തൽ, ബൈജു ചോയിമഠത്തിൽ, പടാളിയിൽ ബഷീർ, പി അഷ്റഫ് ഹാജി, എൻ.വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.