കോഴിക്കോട്: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി പാക്കവയലിൽ മഴയെത്തുടർന്നുണ്ടായ കൃഷിനാശം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവറാവു തുടങ്ങിയവർ സന്ദർശിച്ചു. 25 ഏക്കർ നെല്ല്, 25 ഏക്കർ പച്ചക്കറി കൃഷി എന്നിവയാണ് വെള്ളം കയറി നശിച്ചത്. ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, വൈസ് പ്രസിഡന്റ് കെ. കെ ശിവദാസൻ, കൃഷി ഓഫീസർ ദീപ തുടങ്ങിയവരും ഉണ്ടായിരുന്നു.